തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പാന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്.
ഇന്നലെ കുളിപ്പിക്കുന്നതിനിടെ ആന വിഷ്ണുവിനെ തുമ്പിക്കയ്യില്‍ കോരിയെടുത്തു. വെള്ളത്തിലിട്ടടിച്ചതിനു പിന്നാലെ ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. മുങ്ങിപ്പോയ വിഷ്ണുവിനെ ആനപ്പാപ്പാൻമാർ ചേർന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല



