Friday, March 6, 2026
spot_imgspot_imgspot_img
HomeLatest Updatesകൈ കഴുകാൻ ചോക്ലേറ്റ് ആയാലോ ! 26,000 രൂപയുടെ ഈ ‘ചോക്കോതെറാപ്പി’ ഡൈനിംഗ് വൈറലാകുന്നു

കൈ കഴുകാൻ ചോക്ലേറ്റ് ആയാലോ ! 26,000 രൂപയുടെ ഈ ‘ചോക്കോതെറാപ്പി’ ഡൈനിംഗ് വൈറലാകുന്നു

നിങ്ങൾ വീട്ടിലെയും ഹോസ്റ്റലിലെയും ഭക്ഷണം കഴിച്ചു മടുക്കുമ്പോൾ ഒരു ചേഞ്ചിന് വേണ്ടി ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇന്ന് കാലം മാറുകയാണ് അതനുസരിച്ച്‌ ഈ പല ഡൈനിംഗ് ശീലങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്.

അത്തരത്തിൽ ഭക്ഷണപ്രേമികൾക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത് മയാമിയിലെയും വാഷിംഗ്ടൺ ഡി.സിയിലെയും പ്രശസ്തമായ ‘എൽസീലോ’ റെസ്റ്റോറന്റിലെ വ്യത്യസ്തമായ ‘ചോക്കോതെറാപ്പി’യാണ്.

എന്താണ് ഈ ചോക്കോതെറാപ്പി?
സാധാരയായി ഭക്ഷണം കഴിക്കുന്നതിന് മുൻപ് നമ്മൾ കൈ കഴുകാൻ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിക്കും എന്നാൽ ഇതിനു പകരം ഉരുക്കിയ ചോക്ലേറ്റ് നൽകുന്ന രീതിയാണിത് ചോക്കോതെറാപ്പി. ഷെഫ് ജുവാൻ മാനുവൽ ബാരിയന്റോസ് വിഭാവനം ചെയ്ത ഈ രീതിയിലൂടെ അതിഥികൾക്ക് തങ്ങളുടെ കുട്ടിക്കാലം ഓർത്തെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. കുഞ്ഞായിരിക്കുമ്പോൾ കൈകളിലും മുഖത്തും ചോക്ലേറ്റ് പറ്റിപ്പിടിക്കുമ്പോഴുണ്ടാകുന്ന ആ നിഷ്കളങ്കമായ സന്തോഷം മുതിർന്നവർക്കും ഒരിക്കൽ കൂടി നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments