കോട്ടയം : കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി പിതാവിന്റെ സാഹസിക യാത്ര. കോട്ടയം പാമ്പാടി വട്ടുകളത്ത് ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം.
ഇരട്ടകളായ രണ്ട് പെൺകുട്ടികൾ ആണ് കാറിൽ ഉണ്ടായിരുന്നത്. ഇരുവരും സ്കൂൾ യൂണിഫോമിൽ ആയിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറയിലെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. അപകടകരമായ ഡ്രൈവിങിന് പോലീസ് കേസെടുത്തു. കൂടാതെ വാഹനം കസ്റ്റഡിയിൽ എടുക്കും.



