തിരുവനന്തപുരം: സ്വർണ വില പോലെ കുതിച്ചുയർന്നു ഇറച്ചിക്കോഴി വിലയും. ഒരു കിലോ ഇറച്ചിക്കോഴിയുടെ വില ക്രിസ്തുമസിന് 165 രൂപയായിരുന്നു.ഇന്നലെ 185–190 രൂപയാണ് ഒരു കിലോയുടെ വില. കേരള ചിക്കൻ വില 168 രൂപയായി ഉയർന്നു.
സാധാരണ വിപണിയിൽ 290 രൂപയാണ് ബ്രോയിലർ കോഴിക്ക് ഈടാക്കുന്നത്. ഫാമുടമകൾ വില കുത്തനെ വില കൂട്ടുന്നുവെന്നാണ് കടയുടമകൾ പറയുന്നത്. ഒരാഴ്ച കൂടി വില വർധന തുടരുമെന്നാണു സൂചന.
ഇറച്ചിക്കോഴി വിൽപന കൂടുതൽ നടക്കാറുള്ളത് ക്രിസ്മസ്, പുതുവത്സര വേളയിലും ഈസ്റ്ററിനും ആണ്. ഈ അവസരങ്ങളിൽ വില ഉയരുന്നതു പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും വർധിച്ചത്.
അതേസമയം ലെഗോൺ കോഴിക്ക് 230 രൂപയാണ് ഇന്നത്തെ വില. വില കൂടുന്നുണ്ടെങ്കിലും ആവശ്യക്കാരുണ്ടെന്നാണ് കച്ചവടക്കാരുടെ പ്രതികരണം.



