Wednesday, March 4, 2026
spot_imgspot_imgspot_img
HomeDistrict Newsസീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിനും അറക്കുളം സെന്റ് മേരീസ്‌ സ്കൂളിനും...

സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിനും അറക്കുളം സെന്റ് മേരീസ്‌ സ്കൂളിനും വിജയം

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ നടന്ന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് സ്കൂൾ കാഞ്ഞിരത്താനം സെന്റ് ജോൺസ് സ്കൂളിനെ കീഴടക്കി ലീഗിൽ തങ്ങളുടെ നാലാം വിജയം കരസ്ഥമാക്കി. സ്കോർ 2-1. പാലാ സെന്റ് തോമസ് സ്കൂളിലെ ആൽബി ബൈജു ആണ് കളിയിലെ താരം.

വൈകുന്നേരം അറക്കുളം സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയർ കൂട്ടിക്കൽ സെന്റ് ജോർജസ് സ്കൂളിനെ ഏകപക്ഷീയമായി രണ്ടു ഗോളുകൾക്ക് കീഴടക്കി ലീഗിൽ തങ്ങളുടെ തുടർച്ചയായ അഞ്ചാം വിജയം കൈക്കലാക്കി. അറക്കുളം സെന്റ് മേരീസ് സ്കൂൾ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് ലീഗിൽ മുന്നിട്ട് നിൽക്കുന്നു.

കളിയിലെ മികച്ച കളിക്കാരനായി അറക്കുളം സെന്റ് മേരീസ് ഹൈസ്കൂളിലെ ഇഷാൻ ഷിയാസിനെ തിരഞ്ഞെടുത്തു. ലീഗിൽ ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂളിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയർ പാലാ സെന്റ് തോമസ് സ്കൂളിനെ നേരിടും. 5 മത്സരങ്ങളിൽ 4 വിജയവുമായി പാലാ സെന്റ് തോമസ് ആണ് ലീഗിൽ രണ്ടാമത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments