Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamസീപ് ഫുട്ബോൾ സൂപ്പർ ലീഗ്: സെന്റ് മേരീസ് അറക്കുളവും ഇലഞ്ഞി സെന്റ് പീറ്റേഴ്സ്സിനും വിജയം

സീപ് ഫുട്ബോൾ സൂപ്പർ ലീഗ്: സെന്റ് മേരീസ് അറക്കുളവും ഇലഞ്ഞി സെന്റ് പീറ്റേഴ്സ്സിനും വിജയം

പാലാ: പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ വമ്പൻ വിജയങ്ങളുമായി സെന്റ് മേരീസ് അറക്കുളവും ഇലഞ്ഞി സെന്റ് പീറ്റേഴ്സും മുന്നോട്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അറക്കുളം
സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയരായ സെന്റ് മേരീസ് അറക്കുളം, ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിനെ തകർത്തു.

മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ച അറക്കുളം ടീമിലെ ആദിത്യൻ ടി.എസ് ആണ് മത്സരത്തിലെ ‘മാൻ ഓഫ് ദ മാച്ച്’.

മറ്റൊരു മത്സരത്തിൽ കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂളിൽ നടന്ന മത്സരത്തിൽ
സെന്റ് പീറ്റേഴ്സ് ഇലഞ്ഞി ആതിഥേയരായ സെന്റ് ജോർജ് കൂട്ടിക്കൽ സ്കൂളിനെ
ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി. തകർപ്പൻ ഫോമിൽ കളിച്ച ഇലഞ്ഞിയുടെ ഹെൻസൺ ജയേഷ് തുടർച്ചയായ രണ്ടാം മത്സരത്തിലും ‘മാൻ ഓഫ് ദ മാച്ച്’ പുരസ്കാരം സ്വന്തമാക്കി.

വ്യാഴാഴ്ച മൂന്ന് മണിക്ക് കാഞ്ഞിരത്താനം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ആതിഥേയരായ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ, കരുത്തരായ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അറക്കുളത്തെ നേരിടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments