നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി. അടൂര്‍ സ്വദേശിനി താരയാണ് വധു. കൊച്ചിയിലെ പള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്തു.
ബിഗ് ബോസ് വിജയി അനുമോളും ബിനീഷ് പങ്കെടുത്ത റിയാലിറ്റി ഷോയിലെ താരങ്ങളും അടക്കം നിരവധി പേര്‍ ചടങ്ങിയിൽ പങ്കുചേർന്നിരുന്നു.
‘ഒരുപാട് സന്തോഷം. എനിക്ക് രണ്ട് കയ്യിലും പിടിക്കാനിപ്പോള്‍ ആളായി. ഒരു കയ്യില്‍ അമ്മച്ചിയുമുണ്ട്. ഇടത്തും വലത്തും ആളായി’, എന്നാണ് വിവാഹ ശേഷം ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞത്. വിവാഹ വീഡിയോകളും ഫോട്ടോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.



