തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. ബൈക്കിൽ സഞ്ചരിച്ച വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവികയുമാണ് മരിച്ചത്.
സുഹൃത്തുക്കളായ ഇരുവരും സഞ്ചരിച്ച ബൈക്ക് ഇന്ന് ഉച്ചയ്ക്ക് പള്ളിച്ചൽ ഭാഗത്തേക്ക് തിരിയുന്ന സമയത്താണ് അപകടം. ബൈക്ക് സിഗ്നലെത്തിയപ്പോൾ നിർത്തി തിരിയാൻ തയ്യാറെടുക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി പാഞ്ഞെത്തി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടു പേരും തലസ്ഥാനത്തെ പിഎസ്സി കോച്ചിംഗ് സെൻ്ററിൽ പഠിക്കുന്ന സുഹൃത്തുകളാണ്.



