Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesപ്രണയിച്ച ആളുമായുള്ള വിവാഹത്തിന് ദിവസങ്ങൾ മാത്രം : ജാതകം നോക്കിയ ജ്യോത്സ്യൻ പ്രതിശ്രുതവരന് അൽപ്പായുസ് പ്രവചിച്ചു;...

പ്രണയിച്ച ആളുമായുള്ള വിവാഹത്തിന് ദിവസങ്ങൾ മാത്രം : ജാതകം നോക്കിയ ജ്യോത്സ്യൻ പ്രതിശ്രുതവരന് അൽപ്പായുസ് പ്രവചിച്ചു; യുവതി ജീവനൊടുക്കി

ബെംഗളൂരു: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രതിശ്രുത അല്പായുസ്സ് പ്രവചിച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കി. ബെംഗളൂരു എം.ഇ.ഐ. ലേഔട്ടിൽ താമസിച്ചിരുന്ന വിദ്യാജ്യോതിയാണ് (27) ജീവനൊടുക്കിയത്.

പ്രണയിച്ചയാളെ വിവാഹംകഴിക്കാൻ ഒരുങ്ങിയിരിക്കുമ്പോഴാണ് ജാതകം വില്ലനായി വന്നത്. ജാതകം പരിശോധിച്ച ജോത്സ്യൻ പ്രതിശ്രുത വരന് അല്പായുസ്സ് പ്രവചിച്ചു. ഇതിനുള്ള പരിഹാരക്രിയകൾ നടത്തുന്നതിനിടെയാണ് വിദ്യാജ്യോതിയുടെ മരണം. അതേസമയം മാനസിക സമ്മർദ്ദത്തിലായിരുന്നു യുവതിയെന്നാണ് പുറത്തുവരുന്ന വിവരം.

വിവാഹത്തിന് ആദ്യം വീട്ടുകാർ എതിർപ്പായിരുന്നു. എന്നാൽ പിന്നീട് വിവാഹത്തിന് ഇവർ സമ്മതിച്ചു. എന്നാൽ വിവാഹത്തിനുമുൻപ്‌ ജാതകപ്പൊരുത്തം നോക്കാൻ കുടുംബം നിർദേശിച്ചു. തുടർന്ന് ഇരുവരുടെയും ജാതകം പരിശോധിച്ചയാൾ പ്രതിശ്രുതവരന് അല്പായുസ്സാണെന്നാണ്‌ ജോത്സ്യൻ അറിയിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments