Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamപാരമ്പര്യ ഔഷധ കൂട്ടുകളിൽ സൗഖ്യമൊരുക്കി അരുവിത്തുറയിൽ സൗജന്യ തദ്ദേശീയ പാരമ്പര്യ ചികിത്സാ ക്യാമ്പ്

പാരമ്പര്യ ഔഷധ കൂട്ടുകളിൽ സൗഖ്യമൊരുക്കി അരുവിത്തുറയിൽ സൗജന്യ തദ്ദേശീയ പാരമ്പര്യ ചികിത്സാ ക്യാമ്പ്

അരുവിത്തുറ :നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യ ചികിത്സയുടെയും അത്ഭുത ഔഷധക്കൂട്ടുകളുമായി അരുവിത്തുറ ഫൊറോന ഇടവകയിലെ പിതൃവേദി, മാതൃവേദി സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ടി. പി .സി . വി കോട്ടയം ജില്ലയുടെ സൗജന്യ രോഗ പരിശോധന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് നടന്നു.

ക്യാമ്പ് പൂഞ്ഞാർ പാലസിലെ പ്രൊഫ. സുധ ഗോദവർമ ഉദ്ഘാടനം ചെയ്തു.ടി.പി.സി. വി സംസ്ഥാന പ്രസിഡന്റ് സാവിയോ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡൻ്റ് ബേബി വൈദ്യർ പിതൃവേദി യൂണിറ്റ് പ്രസിഡൻ്റ് ജോർജ്കുട്ടി മുഖാലയിൽ. മാതൃവേദി യൂണിറ്റ് പ്രസിഡൻ്റ് വത്സമ്മ വെട്ടുകാട്ടിൽ ,പ്രോഗ്രാം കോഡിനേറ്റർജോസഫ് വടക്കേൽ , സണ്ണി വൈദ്യൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ക്യാമ്പിൽ ആയുർവേദ വിഭാഗത്തിൽ ഡോ. രശ്മി നാച്ചുറോപതി വിഭാഗത്തിൽ ഡോ.മിലൻ പ്രവീൺ, ഡോ ജോതിസ് ജോയി എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.

ആയുർവേദം, നാച്ചുറൊപതി ഡോക്ടർമാർ ഉൾപ്പെടെ മുപ്പതോളം പാരമ്പര്യ വൈദ്യന്മാർ ക്യാമ്പിൽ പങ്കെടുത്തു .ഓടിവ്, ചതവ്, സന്ധിവേദനകൾ എന്നിവയ്ക്ക് മർമ്മവൈദ്യന്മാരും. അലർജി, വെരിക്കോസ്, പൈൽസ്, വിഷ ചികിത്സ, ക്യാൻസർ, മൈഗ്രൈൻ, കിഡ്നി സ്റ്റോൺ, ഇയർ ബാലൻസ്, ധന്ത രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് വിദഗ്ധ വൈദ്യന്മാരും ചികിത്സകൾ നിശ്ചയിച്ചു.സ്ത്രീ വിഭാഗത്തിന് വനിതാ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു.. 200ൽ പരം ഔഷധ സ സ്യങ്ങളുടെ പ്രദർശനവും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു 200 ഓളം ആളുകൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments