Monday, March 2, 2026
spot_imgspot_imgspot_img
HomeCinema'തറയിലായിരുന്നു ഞാൻ കിടന്നിരുന്നത്, ജയിലിൽ വച്ച് പലപ്പോഴുമാണ് മരണത്തിനായി പ്രാർഥിച്ച രാത്രികൾ… ശത്രുക്കളെ പോലും തിഹാർ...

‘തറയിലായിരുന്നു ഞാൻ കിടന്നിരുന്നത്, ജയിലിൽ വച്ച് പലപ്പോഴുമാണ് മരണത്തിനായി പ്രാർഥിച്ച രാത്രികൾ… ശത്രുക്കളെ പോലും തിഹാർ ജയിലിലേക്ക് അയക്കരുത്’; തുറന്നുപറഞ്ഞ് സന്ദീപ വിര്‍ക്

ശിക്കാർ, മങ്കാത്ത എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചതയായ നടി ആണ് സന്ദീപ വിർക്. ഇപ്പോഴിതാ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി നാല് മാസത്തോളം തിഹാർ ജയിലിൽ കഴിഞ്ഞതിന്റെ അനുഭവങ്ങൾ വെളിപ്പെടുത്തുകയാണ് നടിയും ഇൻഫ്ലുവൻസറുമായ സന്ദീപ വിർക്. നാല് മാസത്തോളം ജയിൽ കഴിഞ്ഞതിന് ശേഷമാണ് ദൽഹി ഹൈക്കോടതി താരത്തിന് ജാമ്യമനുവദിച്ചത്.

താൻ തിഹാർ ജയിലിൽ കഴിയുമ്പോൾ മരിച്ചുപോയിരുന്നെങ്കിൽ എന്ന് വരെ കരുതിയിട്ടുണ്ട്. അതിനായി താൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നുവെന്നും ജയിലിലായിരിക്കുമ്പോൾ തന്റെ മാതാപിതാക്കൾ കാണാൻ വന്നതാണ് ഏറ്റവും മോശമായ അവസ്ഥയെന്നും സന്ദീപ പറയുന്നു. താൻ കാരണം അവിടേക്ക് വരേണ്ടിവന്നതിൽ അവരോട് മാപ്പ് പറഞ്ഞതായും സന്ദീപ കൂട്ടിച്ചേർത്തു.

“ശത്രുക്കൾക്ക് പോലും തിഹാർ ജയിലിൽ കിടക്കേണ്ടി വരരുതെന്നാണ് എന്റെ പ്രാർത്ഥന. ജയിലിലെ സഹാചര്യം മോശമായിരുന്നു. വെറും നിലത്താണ് താൻ കിടന്നിരുന്നത്. ബാത്ത്‌റൂമുകള്‍ വൃത്തിയില്ല. ഭക്ഷണം അസഹനീയമായിരുന്നു. ചില പൊലീസുകാര്‍ നന്നായി പെരുമാറിയപ്പോള്‍ തങ്ങളുടെ ദേഷ്യം തടവുകാരുടെ ദേഹത്ത് തീര്‍ക്കുന്നവരുമുണ്ടായിരുന്നു. ശെരിക്കും പറഞ്ഞാൽ ജയില്‍ ജീവിതം മാനസികമായും ശാരീരകവുമായി തന്നെ വലത്തേ തളര്‍ത്തി. സിമ്രാൻ ജോട്ടുമായുള്ള അഭിമുഖത്തിനിടെയായിരുന്നു സന്ദീപയുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments