Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesഇരട്ടക്കൊലക്കേസ് പ്രതി, ജാമ്യമെടുത്ത് മുങ്ങി : 20 വർഷങ്ങൾക്കുശേഷം പിടിയിൽ

ഇരട്ടക്കൊലക്കേസ് പ്രതി, ജാമ്യമെടുത്ത് മുങ്ങി : 20 വർഷങ്ങൾക്കുശേഷം പിടിയിൽ

കൊലപാതക കേസുകളിൽ നിന്ന് ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ പ്രതി 20 വർഷങ്ങൾക്കുശേഷം പിടിയിൽ. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി ഷിജു ആണ് പിടിയിലായത്.

2006 ലും 2009 ലും മെഡിക്കൽ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ടു കൊലപാതക കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം കുവൈറ്റിലേക്ക് മുങ്ങുകയായിരുന്നു പ്രതി. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോഴാണ് പിടിയിലാവുന്നത്. പ്രതിയെ കഴക്കൂട്ടം പൊലീസിന് കൈമാറി.സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ലുക് ഔട്ട് നോട്ടീസ് പ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് പോലീസ് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments