തമിഴകത്തെ ഞെട്ടിച്ചുകൊണ്ടാണ് നടനും ടിവികെ മേധാവിയുമായ വിജയുഡി വിവാഹ മോചന വാർത്ത എത്തിയത്. വിജയ്‌യുടെ ഭാര്യ സംഗീത സോർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെയാണ് വിജയും തൃഷയും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ വിവാദങ്ങൾക്കിടെ വിജയും നടി തൃഷയും ഒന്നിച്ചുള്ള വീഡിയോ പുറത്ത്. ചെന്നൈയിൽ നടന്ന ഒരു വിവാഹത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. അവർ ഒരുമിച്ച് വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഇവർ ഒന്നിച്ച് വിവാഹ സൽക്കാരത്തിന് എത്തിയിരിക്കുന്നത്. ഇതോടെ തമിഴ് സിനിമാ ലോകത്താകെ ചർച്ചകൾ മുറുകുകയാണ്.
വിജയ്‌യുടെ ഭാര്യ സംഗീത സോർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെയാണ് വിജയും തൃഷയും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ചലച്ചിത്ര നിർമ്മാതാവ് കൽപ്പാത്തി സുരേഷിന്റെയും മീനാക്ഷിയുടെയും മകൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് ഇരുവരും ഒന്നിച്ചെത്തിയത്.
ഈ വിവാദങ്ങൾക്കിടയിലും ഇരുവരും പൊതുവേദിയിൽ ഒന്നിച്ചെത്തിയത് തങ്ങളുടെ സൗഹൃദത്തിലുള്ള ഉറപ്പുകൊണ്ടാണെന്നാണ് ആരാധകർ പറയുന്നത്.



