Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesകൊച്ചിയിൽ ‘ആക്ഷൻ ഹീറോ ബിജു’ താരം 52 ലിറ്റർ മദ്യവുമായി എക്സൈസ് പിടിയിൽ

കൊച്ചിയിൽ ‘ആക്ഷൻ ഹീറോ ബിജു’ താരം 52 ലിറ്റർ മദ്യവുമായി എക്സൈസ് പിടിയിൽ

കൊച്ചി : ജൂനിയർ ആർട്ടിസ്റ്റ് ഷെഫീഖ് എന്ന അൽക്കു, 52 ലിറ്റർ മദ്യവുമായി എക്സൈസിന്റെ പിടിയിൽ.

എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെകടറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അൽക്കു ഷഫീഖിനെ പിടികൂടുന്നത്. ഇയാളുടെ പക്കൽ നിന്ന് 52 ലിറ്റർ വിദേശമദ്യമാണ് എക്സൈസ് പിടികൂടിയത്. ഇതിൽ 15 ലിറ്റർ വിദേശമദ്യവും ബാക്കി 58 ബോട്ടിൽ ബിയറുമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. മദ്യം കടത്തിയ കാറും എക്സൈസ് പിടിച്ചെടുത്തു.

കൊച്ചി നഗരത്തിൽ രാത്രി 12 മണിക്ക് ശേഷം മദ്യം ആവശ്യപ്പെടുന്നവർക്ക് അൽക്കു തൻ്റെ വാഹനത്തിൽ എത്തിച്ച് നൽകുമായിരുന്നു. മലപ്പുറം തിരുരങ്ങാടി സ്വദേശിയാണ് ഷഫീക്ക്.

ആക്ഷൻ ഹീറോ ബിജു സിനിമയിൽ ഒരു കോടതി രംഗത്തിലൂടെയാണ് അൽക്കു ശ്രദ്ധേയനാകുന്നത്. സിനിമയിലെ അൽക്കുവിൻ്റെ ചിത്രം ട്രോൾ പേജുകളിലും വൈറലായിരുന്നു. അനുശ്രീ പ്രധാനവേഷത്തിലെത്തിയ ഓട്ടർഷ എന്ന സിനിമയിലും അൽക്കു ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയിൽ ഏറെയും ജൂനിയർ അർട്ടിസ്റ്റ് വേഷങ്ങളാണ് ഷെഫീക്ക് ചെയ്തിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments