Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict Newsബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ കെഎസ്എഫ്ഇ ജീവനക്കാരി ടിപ്പർ ലോറിയിടിച്ച് മരിച്ചു

ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ കെഎസ്എഫ്ഇ ജീവനക്കാരി ടിപ്പർ ലോറിയിടിച്ച് മരിച്ചു

പാലക്കാട്: ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ വാഹനാപകടത്തിൽ കെഎസ്എഫ്ഇ ജീവനക്കാരി മരിച്ചു. തൃശൂർ‌ ചെമ്പുക്കാവ് കെഎസ്എഫ്ഇ ഓഫീസിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റൻറ് കെ ഷെഹ്നയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ചന്ദ്രനഗർ ജംഗ്ഷനിലാണ് അപകടം.

ഓഫീസിൽ നിന്ന് ഇറങ്ങിയ ഷെഹ്ന ഭർത്താവിനോടൊപ്പം ബൈക്കിൽ പിറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു. റോഡിലെ ചരലിൽ കയറി ബൈക്കിന്റെ നിയന്ത്രണം തെറ്റിയപ്പോൾ ഷെഹ്ന ബൈക്കിൽ നിന്നും എതിർവശത്തേക്ക് മറിയുകയായിരുന്നു. പിന്നാലെ എത്തിയ ടിപ്പർ ലോറിയുടെ ചക്രങ്ങൾക്കിടയിലേക്കായിരുന്നു ഇവർ വീണത്. അപകടത്തിൽപ്പെട്ട ഷെഹ്ന തത്ക്ഷണം മരിച്ചു. ബൈക്ക് ഓടിച്ച ഭർ‌ത്താവ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments