Sunday, March 1, 2026
spot_imgspot_imgspot_img
HomeDistrict Newsമൂവാറ്റുപുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ച്‌ അപകടം : ബൈക്കിൻ്റെ ഹാൻ്റിൽ ശരീരത്തിൽ തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം;

മൂവാറ്റുപുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ച്‌ അപകടം : ബൈക്കിൻ്റെ ഹാൻ്റിൽ ശരീരത്തിൽ തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം;

കൊച്ചി: മൂവാറ്റുപുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ കാവുങ്കര മഠത്തിൽ പരേതനായ ഉസ്മാൻ-സൈനബ ദമ്പതിമാരുടെ മകൻ സജൽ (സപ്പു 40) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഒൻപതര മണിയോടെ കീച്ചേരിപ്പടി-നിരപ്പ് റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ യുവാവിന്റെ ശരീരത്തിൽ ബൈക്കിന്റെ ഹാൻഡിൽ തുളഞ്ഞ് കയറി. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്നലെ ഉച്ചയോടെ സജൽ മരണപ്പെട്ടു. സജൽ കാറ്ററിഗ് സർവീസ് നടത്തിവരുകയായിരുന്നു . ഭാര്യ: ബീമ. മക്കൾ: സൈന, മുഹമ്മദ്, സാബിറ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments