കൊല്ലം: എംസി റോഡിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്.
വാളകം ആയൂർ വയ്ക്കൽ ക്ഷേത്രത്തിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു കെ എസ് ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന പെട്രോൾ ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി ബസിലെയും ടാങ്കർ ലോറിയിലെയും ഡ്രൈവർമാരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെയും യാത്രക്കാരെയും പുറത്തെടുത്തത്.



