ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സിജെ റോയിയുടെ അത്മഹത്യ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപികരിച്ചു. ജോയിന്റ് കമ്മീഷണര്‍, രണ്ട് എസ്പിമാര് എന്നിവരാണ് സംഘത്തിലുള്ളത്. റോയ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. റോയിയുടെ സംസ്കാരം നാളെ ബംഗളൂരുവില്‍ നടക്കും.
അതേസമയം, റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നു. റോയി വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്തായാണ് എന്നാണ് പുറത്തുവരുന്ന വിവരം. അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.
മരണകാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറിയുണ്ടായ പരിക്ക് മൂലമെന്ന് കണ്ടെത്തല്‍. ഇടതു നെഞ്ചില്‍ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിന്‍ഭാഗത്തുകൂടി പുറത്തുകടന്ന് തല്‍ക്ഷണ മരണത്തിലേക്ക് നയിച്ചുവെന്ന് ഡോക്ടര്‍ അരവിന്ദ് പറഞ്ഞു.



