Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesമുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം; പ്രസിഡന്റ് ഒളിവിൽ….! പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി തിരച്ചിൽ ഊർജ്ജിതം

മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം; പ്രസിഡന്റ് ഒളിവിൽ….! പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി തിരച്ചിൽ ഊർജ്ജിതം

തിരുവനന്തപുരം:മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കി.

വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലാണ് മുള്ളൻപന്നി കയറിയത്. തുടർന്ന് നാട്ടുകാരും വീട്ടുകാരും വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഇതേസമയം സ്ഥലത്തെത്തിയ വെള്ളനാട് ശശി വനംവകുപ്പിനെ വെല്ലുവിളിച്ച് മുള്ളൻ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു. എന്നാൽ താൻ മുള്ളൻപന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിതാണെന്നുമായിരുന്നു വെള്ളനാട് ശശി പറഞ്ഞത്.

കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോയതായാണ് വിവരം. പരുത്തിപ്പള്ളി വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാൻ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments